തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റി; പുതിയ തീയതി ഒക്ടോബർ 4ന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കും. ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.
സെപ്റ്റംബര്‍ 27 ന് വൈകുന്നേരം 2 മണിക്കാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത്. ലോട്ടറിയില്‍ ജിഎസ്ടി വര്‍ദ്ധനവ് നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. തൽകാലം ജിഎസ്ടി കൂട്ടേണ്ടതില്ലെന്ന തീരുമാനവും വന്നു.
എങ്കിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂടാതെ മഴ കാരണം ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്‍റുമാരും വില്പനക്കാരും അറിയിക്കുകയുമായിരുന്നു.

Comments
Post a Comment