കൊളച്ചേരി : ഏറൻ ബാബു അനുസ്മരണം
ഏറൻ ബാബു അനുസ്മരണം
നാടക പ്രവർത്തകനും , കൊളച്ചേരി നാടകസംഘത്തിലെ പ്രധാന നടനും ചിത്രകാരനുമായ ഏറൻ ബാബുവിൻ്റെ രണ്ടാമത് ചരമവാർഷികത്തിൽ കൊളച്ചേരി നാടകസംഘം അനുസ്മരണം സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ചടങ്ങിൽ വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. നാടകകൃത്ത് ശ്രീധരൻ സംഘമിത്ര അനുസ്മര പ്രഭാഷണം നടത്തി. എം. രാമചന്ദ്രൻ, അശോകൻ പെരുമാച്ചേരി, സി എച്ച് സജീവൻ, എം.പി രാമകൃഷ്ണൻ, എം.പി രാജീവൻ, ഉത്തമൻ ചേലേരി, സജിത്ത് കെ പാട്ടയം എന്നിവർ പ്രസംഗിച്ചു. കൊളച്ചേരി നാടക സംഘം സിക്രട്ടറി എ. കൃഷ്ണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു.


Comments
Post a Comment