കണ്ണൂർ : ടൈൽസ് ജോലിക്കിടെ ക്ഷീണം തോന്നിയ മധ്യവയസ്ക്കൻ മരിച്ചു
തളിപ്പറമ്പ് : ടൈൽസ് ജോലി ചെയ്തു കൊണ്ടിരിക്കെ ക്ഷീണം തോന്നി ആശുപത്രിയിലെത്തിയ മധ്യവയസ്ക്കൻ മരിച്ചു. പട്ടുവം മുതുകുട ബാവുക്കാട്ട് വീട്ടിൽ ബി.പ്രകാശൻ(52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.20 ന് പന്നിയൂരിലെ ഷിജു എന്നയാളുടെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് പ്രകാശന് ക്ഷീണം തോന്നിയത്. ഉടൻ പൂവത്തെ ക്ലിനിക്കിൻ എത്തിച്ചു ചികിത്സ നൽകിയ ശേഷം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

Comments
Post a Comment