കണ്ണാടിപ്പറമ്പ് : ജന്മദിനത്തിൽ കൂട്ടുകാർക്ക് ഫലവൃക്ഷത്തൈ വിതരണം.അച്ഛൻ്റെ ആശയം മിഴി മോളുടെ ജന്മദിനം മാതൃകാ പരമാക്കി.

 



കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ എൽ.കെ.ജി.ക്ലാസ്സിൽ പഠിക്കുന്ന മിഴി സുശാന്തിൻ്റെ ജന്മദിനം ഏറെ ശ്രദ്ധേയമായി. മിഠായിയും ലഡുവുമൊന്നുമല്ല കൂട്ടുകാർക്ക് കൊടുക്കാൻ ഈ കൊച്ചു മിടുക്കി കരുതിയത്. എല്ലാവർക്കും ഓരോ ഫലവൃക്ഷത്തൈ നൽകി സന്തോഷം പങ്കിട്ടു. കിട്ടിയ വൃക്ഷത്തൈകൾ കൂട്ടുകാർ അവരവരുടെ വീട്ടുവളപ്പിൽ നടും. നടുന്ന ഫോട്ടോ മിഴിക്ക് നന്ദിപൂർവ്വം അയച്ചു കൊടുക്കും. കണ്ണവം ഫോറസ്റ്റ് വകുപ്പിൽ ജോലി ചെയ്യുന്ന സുശാന്തും പ്രകൃതി സ്നേഹിയായ ഭാര്യ നീനജയും മകൾ മിഴിയുടെ പിറന്നാൾ മാതൃകാപരമായി ആഘോഷിക്കുകയായിരുന്നു. ക്ലാസ്സിൽ നടന്ന ചടങ്ങിൽ അധ്യാപകർക്കും തൈകൾ നൽകി. പ്രധാനാധ്യാപിക സി.വി. സുധാമണി, അധ്യാപികമാരായ പി.വി.രമ്യ, എം.സിമി, പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു എന്നിവർ മിഴിക്ക് ജന്മദിനാശംസ നേർന്നു സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..