കണ്ണൂർ ജില്ലയിൽ അപകടാവസ്ഥയിലുള്ളത് 67 സ്കൂൾ കെട്ടിടങ്ങൾ




കണ്ണൂർ :- ജില്ലയിൽ അപകടാവസ്ഥഥയിലുള്ളത് 67 സ്കൂൾ കെട്ടിടങ്ങളെന്നു കണ്ടെത്തൽ. തദ്ദേശവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ഇതിൽ 46 എണ്ണം സർക്കാർ സ്കൂ‌ളുകളും 21 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. ഇവ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണെന്നും റിപ്പോർട്ടിൽ വ്യക്തതമാക്കുന്നു. ഇതിൽ പല കെട്ടിടങ്ങളും 100 വർഷം പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളിൽ ക്ലാസ് നടക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.


തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്നസ് ലഭിക്കാതെ സ്ക്‌കൂളുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് പാലിക്കപ്പെടാതെ അധ്യയനം നടക്കുന്ന സാഹചര്യമുണ്ട്. കൊല്ലം തേവലക്കര ഗവ. ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനെത്തുടർന്ന് തദ്ദേശ വകുപ്പ് നടത്തിയ പരിശോധനയിലാണ് അപകടാവസ്ഥ‌ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ കണ്ടെത്തിയത്. സർക്കാർ, എയ്ഡഡ്, കേരള സിലബസിലുള്ള അൺ എയ്‌ഡഡ് സ്കൂ‌ളുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയിരുന്നത്.


കണ്ണൂർ- 13, തലശ്ശേരി- 17, തളിപ്പറമ്പ് -16 എന്നിങ്ങനെയാണ് വിവിധ വിദ്യാഭ്യാസ ജില്ലകളിൽ അപകടാവസ്ഥയിലുള്ള സർക്കാർ സ്കൂൾ കെട്ടിടങ്ങൾ. അപകടവസ്ഥയിലുള്ള 21 എയ്‌ഡഡ് സ്കൂൾ കെട്ടിടങ്ങൾ കണ്ണൂർ - തലശ്ശേരി-തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലാണ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.