കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഏഴാം വാർഡ് കലാസാംസ്കാരിക വേദി ഓവറോൾ ചാമ്പ്യൻമ്മാർ
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 534 പോയൻ്റ് നേടി ഏഴാം വാർഡ് കലാ സാംസ്കാരിക വേദി ഓവറോൾ ചാമ്പ്യൻമ്മാരായി , 117
പോയൻ്റ് നേടി നവരംഗം കലാസമിതി രണ്ടാം സ്ഥാനവും നേടി
കൂനം എൽ.പി സ്കൂളിൽ നടന്ന സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷനായി, സ്ഥിരം സമിതി അധ്യക്ഷ സി. അനിത, വാർഡ് മെംബർമാരായ കെ.ഷൈമ , വി. രമ്യ , സെക്രട്ടറി എം.വി. പവിത്രൻ, കെ.വി. ബാലൻ മാസ്റ്റർ, കൂനം സ്കൂൾ എച്ച് എം ജയന്തി പി.വി, സി.വി. പ്രഭാകരൻ എന്നിവർസംസാരിച്ചു,
പി. മാധവൻ സ്വാഗതവും, പി.കെ പ്രേമലത നന്ദിയും പറഞ്ഞു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ഉപഹാരങ്ങൾ വിതരണം ചെയ്തു


Comments
Post a Comment