മയ്യിൽ : മരപ്പലക തലയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
മയ്യിൽ : വീട് നിർമാണ സ്ഥലത്ത് വച്ച് മരപ്പലക തലയിൽ വീണ് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം.
മയ്യിൽ നിരത്തുപാലത്ത് രാവിലെ 8.45 ഓടെയാണ് സംഭവം. ഒറവയൽ സ്വദേശി പഴയടത്ത് പ്രദീപൻ (51) ആണ് മരിച്ചത്.
പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രികളുമായി എത്തിയപ്പോഴാണ് അപകടം. ഉടൻ മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയടത്ത് കുഞ്ഞമ്പു-പരേതയായ കണ്ണു കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അധർവ്വ്, അശ്‌വിക്. സഹോദരി: പ്രസീത. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ടക്കൈ ശാന്തിവനത്തിൽ

Comments
Post a Comment