പാലത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ചവനപ്പുഴ സ്വദേശി മരിച്ചു
തളിപ്പറമ്പ് : നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ മരിച്ചു. ചവനപ്പുഴ മീത്തൽ ഇ.എം .എസ് വായനശാലക്ക് സമീപത്തെ ചിറമ്മൽ ലക്ഷ്മണൻ [58] ആണ് ഇന്ന് രാവിലെ എട്ടിന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാവിലെ ഏഴിനാണ് പാലത്തിന് മുകളിലെ സ്ളാബിൽ ഇയാളെ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
സംസ്കാരം ഇന്ന് നടക്കും. (22 .09.25 ന് വൈകുന്നേരം )
ഭാര്യ: അംബിക (കൊയ്യം ).
മക്കൾ: അക്ഷയ്, ലിബിന.
സഹോദരങ്ങൾ: ഭാസ്കരൻ (പനക്കാട്, )ശാന്ത, (നാറാത്ത്), പരേതരായ രാഘവൻ, യശോദ ,ബാലൻ.

Comments
Post a Comment