കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റ് എംപ്ലോയിസ് കോൺഗ്രസ് (INTUC) ശ്രീകണ്ഠാപുരം യൂണിറ്റ് വാർഷിക സമ്മേളനവും വിശദീകരണയോഗവും നടത്തി
കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റ് എംപ്ലോയിസ് കോൺഗ്രസ് (INTUC) ശ്രീകണ്ഠാപുരം യൂണിറ്റ് വാർഷിക സമ്മേളനവും വിശദീകരണയോഗവും നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു, കണ്ടിജൻ്റ് ജീവനക്കാരെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തണമെന്നും, പങ്കാളിത്ത പെൻഷൻ ഒഴിവാക്കണമെന്നും വിശദീകരണ യോഗത്തിൽ KMCCEC സംസ്ഥാന സെക്രട്ടറി രാജേഷ് വി.വി.ആവശ്യപ്പെട്ടു. എം.പി കുഞ്ഞി മൊയ്തീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോസഫിന ടീച്ചർ (നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), പി ടി കുര്യാക്കോസ് മാസ്റ്റർ .ടിവി മനോഹരൻ ( KMCCEC സംസ്ഥാന കമ്മറ്റി അംഗം),പി സാവിത്രി (KMCCEC ജില്ലാ ട്രഷറർ) എന്നിവർ സംസാരിച്ചു. പി.വി മണികണ്ഠൻ സ്വാഗതവും എം വി അബ്ദുൾ സത്താർ നന്ദിയും പറഞ്ഞു



Comments
Post a Comment