കണ്ണൂർ : കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബർ സെൽ എസ് ഐ ചന്ദ്രശേഖരൻ. കെ. വി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.
യാത്രയയപ്പ് നൽകി
കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബർ സെൽ എസ് ഐ ചന്ദ്രശേഖരൻ. കെ. വി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ അനുജ് പാലിവാൾ ഐ പി എസ് അവർകൾ ഉൽഘാടനം ചെയ്തു. തളിപ്പറമ്പ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ മുഖ്യാഥിതി ആയി. പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ
നിർവഹകസമിതി അംഗം അനീഷ്. കെ.പി ഓഫീസർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബുമോൻ പി
പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രിയേഷ്. കെ . പോലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധുമാവില എന്നിവർ സംസാരിച്ചു.
പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയേഷ് ടി വി അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി രമേശൻ എൻ വി സ്വാഗതവും കെപിഎ ജില്ലാ ട്രഷറർ രാകേഷ് എപികെ നന്ദിയും പറഞ്ഞു

Comments
Post a Comment