കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


തൃക്കരിപ്പൂർ: സ്കൂൾ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ ഇളമ്പച്ചി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തൃക്കരിപ്പൂർ കടപ്പുറത്തെ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. പാചക തൊഴിലാളി ഇ എം പി നിസാറിന്റെയും കെ പി സമീറയുടെയും മകനാണ്. സഹോദരി : ജുമാന.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു.


പുഴയിലിറങ്ങിയ ഉടൻ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തൃക്കരിപ്പൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. 


സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പുഴയിൽ നടത്തിയ തിരച്ചലിനിടെ നാട്ടുകാരനായ മടക്കാലിലെ രാധാകൃഷ്ണൻ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..