കണ്ണൂർ : നാറാത്ത് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിൽ പ്രതി അറസ്റ്റിൽ
കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടിയിൽ ക്വാട്ടേർസിൽ താമസക്കാരനുമായ മനാസിനെ (40) യാണ് അറസ്റ്റ് ചെയ്തത് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐമാരായ അനുരൂപും സുബൈറും സ്ക്വാഡുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത് കോഴിക്കോട് സ്വദേശി റോസ് ജവഹറിന്റെ കണ്ണൂർ സ്വാമി മഠം റോഡിലെ പറമ്പിൽ നിന്ന് തേക്ക് ഉൾപ്പെടെ മുറിച്ച് കടത്തുകയായിരുന്നു
നാറാത്ത് ആലിങ്കീഴിൽ കോട്ടേഴ്സിലും താമസിച്ചിരുന്നു ഇയാൾ.
സമാനമായ മറ്റ് രണ്ട് പരാതി കൂടി പ്രതിക്കെതിരെയുണ്ട്

Comments
Post a Comment