മയ്യിൽ : നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മയ്യിൽ: കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗവും മയ്യിൽ സാമൂഹ്യ ആരോഗ്യകേന്ദ്രവും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയവും ചേർന്ന് സൗജന്യ നേത്ര പരിശോധന തിമിര ശസ്‌ത്രക്രിയാ നിർണയവും സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ എം ഭരതൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ഒഫ്‌താൽമിക് കോഓഡിനേറ്റർ ആർ എസ് പ്രസാദ് അധ്യക്ഷനായി. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഗ്‌ദധ ഡോ. സിനി പത്മൻ, എം ഷൈജു, കെ സി ശ്രീനിവാസൻ, കെ ബിജേഷ് എന്നിവർ സംസാരിച്ചു. തിമിര ശസ്‌ത്രകിയ നിർദേശിക്കപ്പെട്ടവർക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യമായി അവസരമൊരുക്കും. 18 പേർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യും.



Comments
Post a Comment