നാറാത്ത് : മാവിലാടി മൊട്ട അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു
മാവിലാടി മൊട്ട അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻ്റെ 2024- 25 വാർഷിക പദ്ധതിയായ 10ാം വാർഡിലെ മാവിലാടി മൊട്ട അങ്കണവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി നടത്തുന്നതിന് പഞ്ചായത്തിൻ്റെ തനത് ഫണ്ട് 5L വകയിരുത്തി സൈഡ് കരിങ്കൽ ഭിത്തി കെട്ടി കൈവരി വച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തി. 23 /9/ 2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കെ.രമേശൻ ( പഞ്ചായത്ത് പ്രസിഡണ്ട് ) ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ ശരത് , വാർഡ് വികസന കമ്മിറ്റി കൺവീനർ കണ്ടപ്പൻ രാജീവൻ ALMSC അംഗങ്ങൾ , അങ്കണവാടി വർക്കേഴ്സ്, കുട്ടികൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.


Comments
Post a Comment