*കണ്ണൂരിൽ പോലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം; 5 പേർക്കെതിരെ കേസ്*
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചക്കരക്കൽ സ്വദേശിയായ
യുവതിയുടെ പിറന്നാളാഘോഷമാണ് കൂട്ടുകാർ ചേർന്ന് നടത്തത്. സെപ്‌തംബർ 16ന് നടന്ന സംഭവത്തിന്റെ റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിയുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രചരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കൾ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ക്യാമ്പിന്റെ പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം നടക്കിയത്. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു.

Comments
Post a Comment