കണ്ണൂർ: മേലെ ചൊവ്വ നന്ദിലത്തിന് സമീപം സ്വകാര്യ ബസ് നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്..
കണ്ണൂർ - തലശേരി ദേശീയപാതയിൽ മേലേ ചൊവ്വ നന്ദിലത്തിന് സമീപം സ്വകാര്യ ബസ് നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്.. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് രാത്രി എട്ടുമണിയോടെ അപകടത്തിൽപ്പെട്ടത്. പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ 16 പേരെ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയുള്ള ട്രിപ്പായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

Comments
Post a Comment