തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു.
തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍
കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു.
ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്.
തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു.
വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്.
തലക്കേറ്റ പരിക്ക് മാരകമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
പയ്യന്നൂര്‍ സ്വദേശി തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രനാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വാഹനം ഇടിച്ചുവീഴ്ത്തിയതാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പോലീസ് ഈഭാഗത്തെ സി.സി. ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്

Comments
Post a Comment