പിഎഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

 


സംവിധാനം നടപ്പിലാ ക്കുന്നതോടെപണംപിൻവലിക്കാൻഇനിഓൺലൈൻക്ലെയിംസമര്‍പ്പിക്കേണ്ടതില്ല


ഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ്പണംപിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരിമുതൽനടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.


ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ3.0ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക്പോലെലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻസഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. എടിഎം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന്ഇപിഎഫ്ഒയുടെഉന്നതതീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അടുത്ത ബോർഡ് മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്ന്പ്രതീക്ഷിക്കുന്നതായിമണികൺട്രോൾറിപ്പോര്‍ട്ട്ചെയ്യുന്നു. അടുത്ത മാസം ആദ്യ പകുതിയോടെയായിരിക്കും യോഗം നടക്കുക.


ഈ സംവിധാനം നടപ്പിലാക്കുന്നതോടെ പണം പിൻവലിക്കാൻ ഇനി ഓൺലൈൻ ക്ലെയിംസമര്‍പ്പിക്കേണ്ടതില്ല.ക്ലെയിംഅംഗീകരിക്കാനുള്ളനീണ്ടകാത്തിരിപ്പ് അവസാനിക്കുകയും ചെയ്യും. ഈ വർഷം ആദ്യം, ഇപിഎഫ്ഒ ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായിഉയര്‍ത്തിയിരുന്നു.


ഇപിഎഫ്ഒ3.0പരിഷ്‌കാര ങ്ങളുടെഭാഗമായിപിഎഫ്അംഗങ്ങള്‍ക്ക്തങ്ങളുടെഅക്കൗണ്ടിലെവിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ പുതിയ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ 'പാസ്ബുക്ക് ലൈറ്റ്' എന്ന പേരിലാണ് പുതിയ സംവിധാനം. അംഗങ്ങള്‍ക്ക് 'സമ്മറി' എളുപ്പംപരിശോധിക്കാന്‍ കഴിയുന്നവിധമാണ് 'പാസ്ബുക്ക് ലൈറ്റ്' ക്രമീകരിച്ചിരിക്കുന്നത്. 78ദശലക്ഷംആളുകളാണ് നിലവിൽ ഇപിഎഫ്ഒ പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.