തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, ഒരാൾ പിടിയിൽ.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായി ഒരാൾ എക്‌സൈസ് പിടിയില്‍. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു (48) പിടിയിലായത്. ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

Comments
Post a Comment