മുണ്ടേരി സ്വദേശി ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
മുണ്ടേരി: മുണ്ടേരി സ്വദേശി ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പടന്നോട്ട് പെട്രോൾ പമ്പിന് സമീപത്തെ റഫീഖ് ആണ് മരിച്ചത്. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് നാട്ടിലേക്ക് വരാനായി ഇന്നലെ രാത്രി ഷാർജ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ബോർഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ വർഷം ഹജ്ജ് കർമം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അജ്മാനിലേക്ക് തിരിച്ചത്. ഭാര്യ: ഷാഹിന. മക്കൾ: ഇസാന, അദ്നാൻ, റംസാന, ഷസിൻ.

Comments
Post a Comment