നവോത്ഥാന നായകരുടെ വചനങ്ങൾ പാലിക്കണം . മനീഷ് കണ്ണോത്ത്.:

 


നാറാത്ത് : 

 സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തിയ ധീര നവോത്ഥന നായകന്മാരുടെ മഹത് വചനങ്ങളും ത്യാഗങ്ങളും ഇന്ന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും വൃഥാവിലാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ മനീഷ് കണ്ണോത്ത്.സാധുജന പരിപാലന സംഘം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് ആലിൻകീഴ് അയ്യങ്കാളി നഗറിൽ വച്ച് നടന്ന ശ്രീനാരായണ ഗുരു അയ്യങ്കാളി ജന്മദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും ഇന്നും ഒരു വിഭാഗം സ്വന്തം അധ്വാനത്തിന്റെ ഫലം പോലും അനുഭവിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മേലാള വർഗ്ഗത്തിന്റെ അതിക്രമങ്ങൾക്ക് ഇരയാകുകയാണ്. നാട്ടിൽ നിയമ സംവിധാനങ്ങൾ ശക്തമല്ലാത്തത് കൊണ്ടാണ് ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് അധികാരികൾ ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുക യുള്ളുവെന്നും അദ്ദേഹം അറിയിച്ചു. വി. വി ഗോവിന്ദൻ, കെ. സുനിൽദാസ്, ബാബു ആലിൻകീഴിൽ, പപ്പൻ, കെ.രാമകൃഷ്ണൻ, പ്രനൂപ് കുറുന്താഴ, പനയൻ കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??