അഴീക്കോട് : ബന്ധു വീട് കുത്തി തുറന്ന് അഞ്ച് പവൻ കവർന്ന യുവാവ് അറസ്റ്റിൽ
വളപട്ടണം: വീട് കുത്തിത്തു റന്ന് അഞ്ച് പവന്റെ ആഭരണം കവർച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ എ.സി.പി: എം.പി ആസാ ദിൻ്റെ മേൽനോട്ടത്തിൽ നട ത്തിയ അന്വേഷണത്തിൽ വളപട്ടണം എസ്.ഐ: ടി.എം വിപിൻ അറസ്റ്റ് ചെയ്‌തു. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോൺ (26) ആണ് പിടിയിലായത്. അഴീ ക്കോട് ആറാം കോട്ടം ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറ സ്റ്റ്. കഴിഞ്ഞ ജൂലായ് 29-ന് രാത്രിപത്ത് മണിക്കും ആഗസ്‌ത് 13ന് അർദ്ധരാത്രി12 മണിക്കും ഇടയി ലുള്ള സമയത്തായിരുന്നു
കവർച്ച. ഷൈനയുടെ ബന്ധു വാണ് ഷാരോൺ. കവർച്ചയിലൂടെ കൈവശ പ്പെടുത്തിയ സ്വർണാഭരണ ങ്ങൾ വിൽപ്പന നടത്തി ഐഫോൺ ഷാരോൺ വാങ്ങിച്ചിരുന്നു. ആഡംബര ജീവിതത്തിന് പണം ചിലവ ഴിക്കുന്ന ഇയാൾ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്.ഐമാ രായ രാമചന്ദ്രൻ, അജയൻ, എ.എസ്.ഐ: പി.കെ ഷാജി എന്നിവരും പ്രതിയെ പിടികൂ ടിയ സംഘത്തിലുണ്ടായിരുന്നു .

Comments
Post a Comment