സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ല പ്രൊജക്റ്റ് കോർഡിനേറ്ററായി ഹാഷിം കാട്ടാമ്പള്ളി ചുമതലയേറ്റു

 


കണ്ണൂർ: സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ല പ്രൊജക്റ്റ് കോർഡിനേറ്ററായി കണ്ണാടിപറമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാറ്റിസ് റ്റിക്സ് അധ്യാപകനും സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേർസ് യൂണിയൻ് ( എസ് ജി ഒ യു ) കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ഹാഷിം കാട്ടാമ്പള്ളി ചുമതലയേറ്റു. സ്റ്റാറ്റിസ്റ്റിക്സിൽ സർ സയ്യിദ് കോളേജിൽ നിന്ന് ബിരുദവും ഫാറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കേയി സാഹിബ് ട്രെയിനിങ്ങ് കോളേജിൽ നിന്ന് ബി എഡും പൂർത്തിയാക്കി. കേരള യൂനിവേഴ്‌സിറ്റിയിൽ നിന്നും ചൈൽഡ്, അഡോളസെൻ്റ് ആൻ്റ് ഫാമിലി കൗൺസലിങ്ങിൽ പി ജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിലുള്ള പാഠ്യപദ്ധതി പരിക്ഷ്‌കരണത്തിൽ ഹയർ സെക്കൻഡറി സ്റ്റാറ്റിസ്റ്റിക്സ് പാഠപുസ്തക നിർമ്മാണ കമ്മറ്റിയിൽ അംഗമാണ്. സർവ്വ ശിക്ഷാ അഭിയാൻ കണ്ണൂർ ജില്ല പ്രോഗാം ഓഫിസർ, ഹയർ സെക്കൻഡറി വിഭാഗം കണ്ണൂർ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ, നാഷണൽ സർവ്വീസ് സ്ക്കീം പെർഫോമൻസ് അസസ്മെൻ്റ് കമ്മിറ്റി അംഗം, കണ്ണാടിപറമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായും കടന്നപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും അരോളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹയർ സെക്കൻഡറി ടീച്ചേർസ് യൂനിയൻ ( കെ എച്ച് എസ് ടി യു ) മുൻ സംസ്ഥാന ഭാരവാഹിയാണ്. പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് ( പി ടി എച്ച് ) കൊളച്ചേരി മേഖല സെക്രട്ടറിയാണ്. ‎<This message was edited>

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.