മയ്യിൽ : ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 


മയ്യിൽ: റോഡ് കുറുകെ കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യ വയസ്കൻ മരിച്ചു . നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനകൻ(57) ആണ് മരിച്ചത് .


 പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ കാൻ്റീൻ ജീവനക്കാരനാണ്. 

ഞായറാഴ്ച വൈകീട്ട് ഏഴിന് മയ്യിൽ സർവീസ് സഹകരണ ബേങ്ക് നിരന്തോട് ശാഖക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. മയ്യിൽ ഭാഗത്തു നിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത് . മടപ്പുരയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു . മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . 

ഭാര്യ : പണ്ണേരി ശാന്ത.

 മക്കൾ : മഹേഷ്, മായ.

 മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ് )


സംസ്ക്കാരം : 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??