കുറുമാത്തൂരിൽ കാൽ കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ




തളിപറമ്പ് :ഓപ്പറേഷന്‍ തണ്ടര്‍, ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എന്നിവയുടെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍, ചെറുക്കള, കൂനം ഭാഗങ്ങളില്‍ നടന്ന മിന്നല്‍ റെയ്ഡില്‍ കാല്‍ കിലോ കഞ്ചാവുമായി ആസാം സ്വദേശിയായ റഷീദുല്‍ ഹഖ്(37)അറസ്റ്റിലായി.

ഇയാള്‍ നാട്ടിലേക്ക് പോയി തിരിച്ചു കേരളത്തിലേക്ക് വരുമ്പോഴാണ് കഞ്ചാവ് കൊണ്ടുവരുന്നത്.

ഇയാളുടെ കൂട്ടാളിയെ കുറിച്ച് അന്വേഷണം നടന്നുവരുന്നു. വില്‍പ്പന നടത്തിയതിനുശേഷം ബാക്കിയുള്ള കഞ്ചാവാണ് റെയിഡില്‍ പിടികൂടിയത്.

കഴിഞ്ഞദിവസം കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??