കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ ഒത്തുതീർപ്പാക്കുന്നത് അവസാനിപ്പിക്കുക. ബെഫി

 




കണ്ണൂർ : വൻകിട കോർപ്പറേറ്റുകളുടെ ഭീമമായ വായ്പകൾ എഴുതിത്തള്ളുകയോ നാമ മാത്രമായ തുകയ്ക്ക് ഒത്തുതീർപ്പാക്കുകയോ ചെയ്യുക എന്നതിന്റെ ഉദാഹരണമാണ് സി ഗ്രൂപ്പ് സ്ഥാപകനായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22006.57 കോടിയുടെ വായ്പ കേവലം 6.5 കോടി രൂപയ്ക്ക് തീർപ്പാക്കിയ നടപടി . അതിഭീമമായ ഇത്തരം വായ്പകൾ നൽകുന്നതിന് വേണ്ടിയാണ് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുവാൻ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. ദേശവിരുദ്ധവും ജനദ്രോഹവുമായ ഇത്തരം നടപടികളിൽ നിന്ന് കേന്ദ്ര ഭരണാധികാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) അഖിലേന്ത്യാ വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. അതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് കണ്ണൂർ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബെഫി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സി പി സൗന്ദർ രാജ് അധ്യക്ഷത വഹിച്ച ധർണ്ണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബിഗേഷ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം എസ് മണികണ്ഠൻ, പി പി സന്തോഷ് കുമാർ ,എം നിഖിൽ എന്നിവർ സംസാരിച്ചു. പി വിനോദ്, എൻ ബാബു, എം അരുൺ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??