കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.പി.സി. മുഹമ്മദ് കുഞ്ഞി ഹാജി ബസ്സപകടത്തിൽ മരിച്ചു
കണ്ണൂർ: കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി.സി. മുഹമ്മദ് കുഞ്ഞി ഹാജി (75) ബസ്സപകടത്തിൽ മരണപ്പെട്ടു. പന്ന്യങ്കണ്ടി നാലാം പീടിക മാരിയത്ത് മൻസിലിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം വൈകുന്നേരം പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പരേതരായ പി.ടി.പി. ഹംസക്കുട്ടി ഹാജിയുടെയും പി.പി. മറിയൂട്ടിയുടെയും മകനാണ്. ഭാര്യ: പി.ടി.പി. ഖദീജ.
മക്കൾ: ജഅഫർ (ബംഗളൂരു), മാരിയത്ത്, ജുനൈദ് (ദുബായ്), മാജിദ, മാഹിറ, ഹംസക്കുട്ടി (മസ്കറ്റ്, ഒമാൻ).
മരുമക്കൾ: ശംസുദ്ദീൻ കെ.വി. (അരിമ്പ്ര), ഷഫീഖ് ടി. (കല്ലയ്ക്കൽ), റുഖ്സാന (കണ്ണപുരം), ഷാലിമ (കപ്പക്കടവ്).
പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവമായിരുന്ന അദ്ദേഹം നിലവിൽ പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ, കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് വർക്കിംഗ് കമ്മിറ്റി അംഗം, കൊളച്ചേരി മേഖല പി ടി എച്ച് പ്രവർത്തക സമിതി അംഗം, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെന്റർ വർക്കിംഗ് കമ്മിറ്റി അംഗം, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വർക്കിംഗ് കമ്മിറ്റി അംഗം, തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
മുമ്പ് പന്ന്യങ്കണ്ടി ജമാഅത്ത് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായും, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രസിഡന്റായും, സ്വതന്ത്ര കർഷക സംഘം തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം നാളെ ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് പന്ന്യങ്കണ്ടി പള്ളി കബർസ്ഥാനിൽ നടക്കും

Comments
Post a Comment