കണ്ണൂർ : നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു..




 ചാലോട്:   നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു.


നിർമ്മാണ തൊഴിലാളിയായ അഞ്ചരക്കണ്ടി നീർച്ചാൽ ഹൗസിലെ എൻ സി രാജേഷ് (39) ആണ് മരിച്ചത്. അവിവാഹിതനാണ്.


കഴിഞ്ഞ ദിവസം രാത്രി ഏഴോടെ യുവാവ് സഞ്ചരിച്ച സ്കൂട്ടർ കിലാലൂർ വായനശാലയ്ക്ക് സമീപത്ത് വച്ചാണ് വൈദ്യുതി തൂണിലിടിച്ചത്. ഉടൻ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. രാഘവൻ - രമാവതി ദമ്പതികളുടെ മകനാണ്. സഹോദരി: രജനി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??