തളിപ്പറമ്പ് : കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.
തളിപ്പറമ്പ് : കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തലോറ അങ്കണവാടിക്ക ടുത്ത് താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ തുണ്ടി വളപ്പിൽ ഗോകുൽദാസ് (47) ആണ് മരിച്ചത്. 29 ന് പകൽ 11.00 മണിയോടെ തളിപ്പറമ്പ് പുഴക്കുളങ്ങര എന്ന സ്ഥലത്ത് കാപാലികുളങ്ങര ക്ഷേത്രത്തിലെ സമീപം താമസിക്കുന്ന ഗോപാലൻ്റെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്നും കടന്നൽ കുത്തേറ്റ് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സിച്ചു വരെ ഇന്ന് 31 ന് പുലർച്ചെ 03.00 മണിയോടെയായിരുന്നു മരണം. പരേതനായ കണ്ണൻ - നാണി ദമ്പതികളുടെ മകനാണ്. ഭാര്യ : ഷൈനി. മക്കൾ : ഇഷാൻ, നന്ദന. സഹോദരങ്ങൾ: ദേവദാസൻ , വത്സല , പ്രസാദ്, പരേതനായ അശോകൻ.

Comments
Post a Comment