ഒമാനിൽ വാഹനാപകടം; കണ്ണൂർ മോറാഴ സ്വദേശി മരണപ്പെട്ടു.
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.
കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് (39) ആണ് മരിച്ചത്.
ദീർഘകാലമായി ഒമാനിൽ പ്രവാസിയായിരുന്നു റിഷാദ്.
പിതാവ്: അബ്ദുല്ല അസിക്കോടൻറകത്ത്,
മാതാവ്: നസീമ മംഗാടൻറകത്ത്
ഭാര്യ: സുലൈന.
മൃതദേഹം 24.8.2026 ന് തിങ്കളാഴ്ച്ച ഉച്ചക്ക്. 12. ന് മോറാഴ കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിൽ പൊതുദർശനം.
മയ്യിത്ത് നാളെ ഉച്ചക്ക് 12 മണിക്ക് മാങ്ങാട് പള്ളി ഖബ്ർസ്ഥാനിൽ മറവ് ചെയ്യും

Comments
Post a Comment