കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ



കണ്ണൂർ: കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്. അതിവിദഗ്‌ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.


20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്ക് മരുന്ന് കടത്തുന്നതായ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ പി വിജയ ഭരത് റെഡ്ഡിയാണ് പരിശോധനക്ക് നിർദ്ദേശം നൽകിയത്.


കണ്ണൂർ എസിപി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??