ആൺ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു; മനോവിഷമത്തിൽ യുവതി ജീവനൊടുക്കി

 



കോതമംഗലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ സ്വദേശിനി ഹന്ന ജോണി(23)യെയാണ് ഇന്ന്(വ്യാഴം) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെ ലാബ് ടെക്ന‌ീഷ്യയായിരുന്നു.


സംസ്കാരം നാളെ(വെള്ളി) വൈകിട്ട് 3 മണിക്ക് ഇഞ്ചൂർ സെന്റ് ആന്റണീസ് ചർച്ചിൽ.


രണ്ട് ദിവസം മുമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തു വച്ചുണ്ടായ അപകടത്തിൽ ഹന്നയുടെ ആൺ സുഹൃത്തായ മലയിൻകീഴ് സ്വദേശി ആന്റണി തോമസ് (23) മരണപ്പെട്ടിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് ഹന്ന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.