തളിപ്പറമ്പ് തണലിന്റെ വാഹന സമർപ്പണവും യൂത്ത് വിംഗ് രൂപീകരണവും MLA നിർവഹിച്ചു
തളിപ്പറമ്പ്: തണൽ തളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഒയാസിസ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തണൽ ഹോം കെയർ ഉദ്ഘാടനം, മാസ്ട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഹോം കെയറിനായി നൽകിയ വാഹനത്തിന്റെ കൈമാറ്റം, യൂത്ത് വിംഗ് രൂപീകരണം എന്നീ പരിപാടികൾ ബഹു. തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
തണൽ തളിപ്പറമ്പ് സെക്രട്ടറി പി.പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡണ്ട് എസ്.പി അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് പ്രവർത്തനത്തിന് വേണ്ടിയുള്ള പുതിയ വാഹനം MASTRO ഗ്രൂപ്പ് MD ഉമ്മർകുട്ടി പി.കെ, തണൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ വി.വി മുനീർ, ഇർഷാദ് എന്നിവർക്ക് കൈമാറി.
MASTRO ഡയറക്ടർമാരായ അഹമ്മദ്കുട്ടി, ഫൈസൽ, വാർഡ് കൗൺസിലർ അശോകൻ എന്നിവർ ആശംസകൾ നേർന്നു.
മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാർഡ് ലഭിച്ച എ.എസ്.ഐ കെ. മുഹമ്മദലി സാറിനെ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ആദരിച്ചു.
തണലകം പരിപാടിക്ക് ഇല്ല്യാസ് വടകരയും, യൂത്ത് വിംഗ് രൂപീകരണത്തിന് ബൈജു അയടത്തിൽ, മൊയ്തു മാസ്റ്റർ എന്നിവരും നേതൃത്വം നൽകി.
പാലിയേറ്റീവ് വളണ്ടിയർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 29 വനിതകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വെച്ച് വനിതാ പ്രസിഡണ്ട് ബുഷ്റ നാസർ, സെക്രട്ടറി ഷമീദ നിസാർ എന്നിവർ ഏറ്റുവാങ്ങി.
ട്രഷറർ വി. നൗഷാദ് നന്ദി പറഞ്ഞു.
---


Comments
Post a Comment