പാപ്പിനിശ്ശേരിയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി: മസ്ജിദുൽ ഈമാൻ കമ്മിറ്റി സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാർ സംഗമം ഉദ്ഘാടനം ചെയ്തു.
കെ.കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യപ്രഭാഷകൻ ടി.പി. മുഹമ്മദ് ഷമീം, അസംബ്ലി ഓഫ് ഗോഡ്സ് ചർച്ച് പാസ്റ്റർ മാത്യു അബ്രഹാം എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. മതസൗഹാർദ്ദവും പരസ്പര സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഗമം.
വി.എം. നവാസ് നന്ദി പറഞ്ഞു.

Comments
Post a Comment