കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലസാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു
മുഴപ്പിലങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ – 80) അന്തരിച്ചു.
മുഴപ്പിലങ്ങാട് മരത്തിന് സമീപം ദേശീയപാത മുറിച്ചുകടക്കവെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ 18ന് രാത്രി കണ്ണൂരിൽനിന്ന് ബസ് ഇറങ്ങി വീട്ടിലേക്ക് പോകാൻ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ ടി.കെ.ഡിയെ നാട്ടുകാർ ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു ടി.കെ.ഡി. മുഴപ്പിലങ്ങാട്. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ-സാംസ്കാരിക മേഖലകൾക്ക് വലിയ നഷ്ടമാണ്.

Comments
Post a Comment