കണ്ണൂർ : തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ റൺവേ മത്സരമായ മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഫൈനലിൽ മിസ്റ്റർ വിഭാഗത്തിൽ ജേതാവായി കണ്ണൂർ സ്വദേശി സാത്വിക് സഞ്ചു
കണ്ണൂർ : തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ റൺവേ മത്സരമായ മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഫൈനലിൽ മിസ്റ്റർ വിഭാഗത്തിൽ ജേതാവായി കണ്ണൂർ സ്വദേശി സാത്വിക് സഞ്ചു. മത്സരത്തിൽ 'ബെസ്റ്റ് വാക്ക്' എന്ന ഉപപട്ടവും സാത്വിക് സ്വന്തമാക്കി.
പാനൂർ മൊകേരി സ്വദേശി സഞ്ചുവിന്റെയും കൊളോളം മുട്ടന്നൂർ സ്വദേശിനി സൗമ്യയുടെയും മകനാണ് സാത്വിക്. ബെംഗളൂരു ക്രൈസ്റ്റ് അക്കാദമി വിദ്യാർഥിയാണ്. ഇന്റർനാഷണൽ മോഡലും കൊറിയോഗ്രാഫറുമായ അതുൽ സുരേഷിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.

Comments
Post a Comment