പയ്യന്നൂർ പെരുമ്പയിൽ അപകടം; മയ്യിൽ നിരത്ത് പാലം സ്വദേശിയായ യുവാവ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്
![]() |
| മരണപ്പെട്ട ഷാഹിദ് |
പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിൽ എത്തിയ കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ഏകദേശം 2.30ഓടെയായിരുന്നു അപകടമെന്നാണ് വിവരം.
മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം. തുടർന്ന് അവിടെനിന്നും മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് മുൻസിപ്പാലിറ്റിയും കഴിഞ്ഞുള്ള പെരുമ്പ പെട്രോൾപമ്പ് അടുത്ത് വച്ചാണ് അപകടം നടന്നത് എന്നാണ് അറിവ്
റോഡരികിലൂടെ നടന്നു പോകുന്നതിനിടെ പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇക്കാര്യവും അപകടത്തിന്റെ യഥാർഥ കാരണവും പോലീസ് അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണ്.
മരിച്ച ഷാഹിദ് മയ്യിൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ.
നിരത്തും പാലം എസ് എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Comments
Post a Comment