കണ്ണൂർ: ബർണശേരിയിൽ റോഡരികിൽ കുഴഞ്ഞു വീണ് പാപ്പിനിശ്ശേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കണ്ണൂർ: ബർണശേരിയിൽ റോഡരികിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു.
പാപ്പിനിശേരി പഞ്ചായത്ത് തുരുത്തികൊവ്വൽ സ്വദേശിയായ ആൽവിൻ ലിയോ ഫെർണാണ്ടസാണ് ( 27) മരിച്ചത്. ഗബ്രിയേൽ ഫെർണാണ്ടസ്-സോഫിയ ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി 9.30 ഓടെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു.

Comments
Post a Comment