നഷ്ടപ്പെട്ട 63,000 രൂപയും ബാഗും തിരികെ നൽകി ക്ലീനിങ് ജീവനക്കാരി..

 



കാസർകോട്:റെയിൽവേ സ്റ്റേഷനിൽ അബദ്ധത്തിൽ മറന്നുവെച്ച 63,000 രൂപയും പണമടങ്ങിയ ബാഗും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് റെയിൽവേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി.


തളങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുവിനാണ് നഷ്ടപ്പെട്ട പണവും ബാഗും തിരിച്ചുകിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് രാവിലെ 11 മണിയോടെയാണ് ബിന്ദു പണമടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ചത്. ട്രെയിനിൽ കയറിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടത്.


സ്റ്റേഷനിലെ താൽക്കാലിക ക്ലീനിങ് ജീവനക്കാരിയായ സജിനിക്ക് ബാഗ് ലഭിച്ചതോടെ ഉടൻ തന്നെ അത് ആർ.പി.എഫിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗും പണവും തളങ്കരയിലെ അധ്യാപികയുടേതാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ചൊവ്വാഴ്ച അധ്യാപികയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണമടങ്ങിയ ബാഗ് കൈമാറി. യാത്രക്കാരുടെ സുരക്ഷയും അവരുടെ സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ സജിനിയും ആർ.പി.എഫും കാഴ്ചവെച്ച പ്രവർത്തനം സത്യസന്ധതയുടെയും സേവനമനോഭാവത്തിന്റെയും മികച്ച മാതൃകയാണെന്ന് യാത്രക്കാർ പറഞ്ഞു. സജിനിയുടെ സത്യസന്ധതയ്ക്ക് യാത്രക്കാരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.