തളിപ്പറമ്പ് കരിമ്പം സ്വദേശിനി ഹൈദരാബാദില്‍ വെച്ച് മരണപ്പെട്ടു.




 തളിപ്പറമ്പ് കരിമ്പം സ്വദേശിനി ഹൈദരാബാദില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.

കരിമ്പം കേരള ആയുര്‍വേദ വൈദ്യശാലക്ക് സമീപത്തെ പരേതനായ ഇരയില്‍ പുരുഷോത്തമന്റെയും പി.സുജാതയുടെയും മകളായ ശീതള്‍(32)ആണ് മരിച്ചത്.


ഇവർ വിഷാദരോഗത്തിന് ചികിൽസയിലായിരുന്നുവെ ന്ന് ഹൈദരാബാദ് കെ.പി.എച്ച്.ബി എസ്.ഐ ശശിധർ പറഞ്ഞു.

ഹൈദരാബാദ് എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ സോനുവാണ് ഭർത്താവ്.

നക്ഷത്ര മകളാണ്.

സഹോദരൻ ഷാരോൺ(യു.എ.ഇ).

ശവസംസ്‌ക്കാരം നാളെ(ആഗസ്റ്റ്-26-ബുധന്‍) ഉച്ചക്ക് 12 ന് തളിപ്പറമ്പ് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.

കെ.പി.എച്ച്.ബിയിലെ പഞ്ചവടി അപ്പാര്ട്ട്‌മെന്റില്‍ ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ മാതാപിതാക്കളോടുമെപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്.

ഇന്നലെ തിങ്കളാഴ്ച്ച(ആഗസ്റ്റ്-24 ന്) വൈകുന്നേരം നാലിനായിരുന്നു സംഭവം.

ടെറസ് സ്റ്റെയർകേസിൽ കുറച്ച് സമയം ഇരുന്ന ശേഷം പെട്ടെന്ന് ടെറസിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു.

മാരകമായി പരിക്കേറ്റ ശീതൾ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഹൈദരാബാദ് ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??