ഡിവൈഎഫ്ഐയെ ഇനി ഇവർ നയിക്കും; എം വിജിൻ സംസ്ഥാന സെക്രട്ടറി, ചിന്ത ജെറോം പ്രസിഡന്റ്, ആർ രാഹുൽ ട്രഷറർ
ആലപ്പുഴ:ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. എം വിജിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചിന്ത ജെറോം ആയിരിക്കും പ്രസിഡന്റ്. ആർ രാഹുലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
പൊതുസമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ അഖിലേന്ത്യ നേതാവ് ഐഷി ഘോഷ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ ഭാഗമായി മിസ എന്ന നാടകം പൊതുസമ്മേളനത്തിന് ശേഷം വീണ്ടും അവതരിപ്പിക്കും.

Comments
Post a Comment