ഉംറ നിർവ്വഹിച്ച് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മദീനയിൽ അന്തരിച്ചു

 


മദീന: ഉംറ നിർവ്വഹിച്ച് മദീന സിയാറത്തും പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന തലശ്ശേരി സ്വദേശി തീർത്ഥാടക സൗദി അറേബ്യയിലെ മദീനയിൽ അന്തരിച്ചു. തലശ്ശേരി കോട്ടയം പൊയിൽ ആസിയാസിൽ ത്വാഹിറ ഏ. സി. ആണ് മരണപ്പെട്ടത്. അബ്ദുൽ ഗഫൂറാണ് ഭർത്താവ്. തഫ്‌സീറ, മുബഷീറ, ആദിൽ എന്നിവർ മക്കളാണ്. പിതാവ്: ഉളി വീട്ടിൽ അബ്ദു‌റഹിമാൻ, മാതാവ്: സരോമ


മരണവുമായി ബന്ധപ്പെട്ട അനന്തര നിയമ നടപടികൾ ഐ.സി.എഫ് മദീന വെൽഫെയർ വിങ് പ്രവർത്തകരായ ഇസ്‌മായിൽ തങ്ങൾ, ബിഷർ പാപ്പിനിശ്ശേരി, റസാഖ് ഉള്ളാളം, നൗഫൽ ഫാളിലി, ജലീൽ ഇരിട്ടി, സൽമാൻ ഫാരിസ് കടലുണ്ടി, ആമീർ ഹസീബ് ഹുദവി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി ജനാസ ജന്നത്തുൽ ബഖീഇൽ ഖബറടക്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.