ബുള്ളറ്റ് ഇടിച്ച് ചികിത്സയിലായിരുന്ന ഇരിണാവ് സ്വദേശി മരണപ്പെട്ടു
റോഡരികിൽ വാഹനം നിർത്തി നടന്നു പോകന്നതിനിടെ ബുള്ളറ്റ് ബൈക്ക്ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണപ്പെട്ടു. ഇരിണാവ് കരിക്കാട്മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പ്രവാസി കടാങ്കോട് വീട്ടിൽ നിർമ്മൽ കുമാർ (64) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് യോഗശാലക്ക് സമീപം ഇരിണാവ് റോഡിലായിരുന്നു അപകടം. റോഡരികിൽ വാഹനം നിർത്തി തൊട്ടടുത്ത കടയിലേക്ക് പോകുന്നതിനിടെയാണ് ബുള്ളറ്റ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ യായിരുന്നു അന്ത്യം. മാതാവിനു അസുഖം കാരണം ദിവസങ്ങൾക്ക് മുമ്പാണ് സൗദിയിൽ നിന്നുംനിർമ്മൽകുമാർ നാട്ടിലെത്തിയത്. അച്ഛൻ പരേതനായ ഗോവിന്ദൻ നായർ (ചെമ്മര വയൽ ) അമ്മ കടാങ്കോട് കമലാക്ഷി അമ്മ. ഭാര്യ രാജി (ചെറുകുന്ന് ) മകൾ അഞ്ജന, മരുമകൻ മനീഷ് (ഏഴിലോട്) സഹോദരങ്ങൾ പത്മിനി, പരേതരായ രോഹിണി ,രാജേഷ്.
സംസ്കാരം വൈകിട്ട് 4.30 ന് സമുദായശ്മശാനത്തിൽ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Comments
Post a Comment