കണ്ണൂർ : അഖിലേന്ത്യാ ബാങ്ക് പണിമുടക്കം : ജില്ലയിൽ പൂർണ്ണം
കണ്ണൂർ : ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തി വാരം നടപ്പിലാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ ഇൻസെന്റീവ് പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നേതൃത്വത്തിൽ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരുടെയും നേതൃത്വത്തിൽ കണ്ണൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. ഡോ
വി ശിവദാസൻ എം പി ധർണ്ണ ഉദ്ഘാടനം ചെയ്തു. യു എഫ് ബി യു ജില്ലാ കൺവീനർ സി വി പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജോസ് ജോർജ് പ്ലാത്തോട്ടം (ജില്ലാ പ്രസിഡന്റ് - ഐ എൻ ടി യു സി), കെ അശോകൻ ( ജില്ലാ സെക്രട്ടറി -സി ഐ ടി യു ), കെ വി ബാബു (ജില്ലാ സെക്രട്ടറി -എ ഐ ടി യു സി ), എൻ വിനോദ് കുമാർ ( ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി), എൻ വി അജിത്ത് ( ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ) രഞ്ജിത്ത് ഡൊമിനിക്ക് ( നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ പ്രസിഡണ്ട് ), പി എം ശ്രീരാഗ് ( ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ - ജില്ലാ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട് അമൽ രവി സ്വാഗതവും ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ റീജിയണൽ പ്രസിഡന്റ് അഖിൽരാജ് സി നന്ദിയും പറഞ്ഞു. ബാങ്ക് പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷനും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


Comments
Post a Comment