കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നാറാത്ത് മണ്ഡലം വാർഷിക സമ്മേളനം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ബഹു. എം എൽ എ ശ്രീ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്‌തു. സമ്മേളനത്തിൽ വെച്ച് 80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം.പി വേലായുധൻ ആദരിച്ചു.ജി സുധർമ്മ,എം.പി കുഞ്ഞിമൊയ്തീൻ,പി അബൂബക്കർ, എം.പി മോഹനാംഹൻ, പി സുഖദേവൻ, ഗീത കോയോൻ, കെ സി ശ്രീജിത്ത്, ഗീത എം.കെ, ടി പി രാജീവൻ, ഗംഗാധരൻ കെ എം, കെ നാരായണൻ, കെ. ബാബു, കെ പി ഗോപാലൻ, എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കുടുബസംഗമവും നടന്നു.
പുതിയ ഭാരവാഹികളായി ജി സുധർമ്മ (പ്രസിഡണ്ട്) കെ ബാബു (സെക്രട്ടറി),കെപി ഗോപാലൻ(ട്രഷറർ)ശോഭ. പി (വനിതാഫോറം പ്രസിഡണ്ട്), ഗീത വി(വനിതാഫോറം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Comments
Post a Comment