കണ്ണൂർ : MDMA യുമായി യുവാവ് അറസ്റ്റിൽ
5.530 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ : ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, കക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ 5.530 ഗ്രാം MDMA യുമായി കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി അജ്മൽ എം (30/2026) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി MDMA യുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതികളെ കണ്ടു പിടിക്കുന്നതിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, സുബിൻ എം, ജിജീഷ് സി, ഫസൽ കെ ടി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ക്രൈ നമ്പർ : 65/2026 ആയി രജിസ്റ്റർ ചെയ്തു.പ്രതിയെ കണ്ണൂർ JFCM I കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

Comments
Post a Comment