കാറിൽ എംഡിഎംഎ കടത്ത്: യുവാവും പെൺസുഹൃത്തും അറസ്‌റ്റിൽ.
കാസർകോട്:കാറിൽ കട ത്തുകയായിരുന്ന എം.ഡി.എം.എ യുമായി യുവാവിനെയും പെൺസുഹൃത്തിനെയും വിദ്യാനഗർ എസ്.ഐ വിജയൻ മേലത്തും സംഘവും അറസ്റ്റ് ചെയ്തു. ചട്ട ഞ്ചാൽ എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചി യിലെ ക്വാർട്ടേഴ്സിൽ താമസക്കാ രിയായ തസ്‌ലിം ഫർസാന (24) എന്നിവരാണ് പിടിയിലായത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗ മായി വ്യാഴാഴ്ച്ച രാത്രി ഏഴേമുക്കാലിന് പോലീസ് സംഘം വാഹന പരിശോധന നടത്തുന്ന തിനിടയിലാണ് ഇവർ കുടുങ്ങി യത്. ചെർക്കള മേൽപ്പാലത്തിൽ എ ത്തിയപ്പോൾ പോലീസ് വാഹനം കണ്ടതോടെ കാർ തിരിച്ച് അമിതവേഗതയിൽ കാസർക്കോട് ഭാഗത്തേക്ക് തന്നെ കുതിക്കുകയായിരുന്നു. പോലീസ് കാറിനെ പിന്തുടർന്ന്
ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർക്ക് പുറമെ ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. ദേഹപരിശോധനയിൽ യുവാ വിൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. മൂന്ന് ഫോണുകളും കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ: കെ.വി ജഗദീശൻ, എ.എസ്.ഐ: പ്രദീപ്‌കുമാർ, സീനിയർ പോലീസ് ഓഫീസർ സുജീഷ്, സി. പി.ഒ: സന്ധ്യ, ഡ്രൈവർ സുരേഷ്‌ബാബു എന്നിവരും പ്രതി കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments
Post a Comment