2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

 

കാഞ്ഞങ്ങാട് നിട്ടൂക്കത്ത് 2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി


കാഞ്ഞങ്ങാട്: നിട്ടൂക്കത്ത് 2000 വർഷം മുമ്പ് ജനങ്ങൾ അധിവസിച്ചിരുന്നതിൻ്റെ ചരിത്രശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭയിലെ നിട്ടൂക്കം ചിത്താരിയിൽ വിപ്രോ ഉദ്യോഗസ്ഥനായ എൻ. സജിത്ത് കുമാറിൻ്റെ വീട്ടുപറമ്പിലാണ് മഹാശിലാകാലഘട്ടത്തിലെ ശവസംസ്‌കാര ചടങ്ങുകളുടെ ഭാഗമായി നിർമ്മിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്.


കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം മേധാവിയും ചരിത്രഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിലാണ് ഗുഹ മഹാശിലാകാലഘട്ടത്തിൻ്റെ ചരിത്രശേഷിയെന്ന് വ്യക്തമായത്.


ശവസംസ്കാരത്തിൻ്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്തതാണ് മഹാശിലാകാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമ്മിച്ചത്. ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച അറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം കല്ലുകൊണ്ട് അടച്ച നിലയിലാണ്. സാധാരണയായി പടികളോടെ കാണപ്പെടുന്ന ഭാഗം മണ്ണുമൂടിയ നിലയിലാണ്.


ചെങ്കല്ലറയുടെ മുകൾഭാഗം ഒരാൾക്ക് ഗുഹയിലേക്ക് ഇറങ്ങി നിൽക്കാൻ പാകത്തിലുള്ള വൃത്താകൃതിയിലുള്ള ദ്വാരവുമുണ്ട്. ഏകദേശം 50 സെൻ്റീമീറ്റർ വ്യാസമുള്ള ദ്വാരത്തിന് രണ്ടോളം ആഴമുണ്ട്. ദ്വാരം അടയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് താഴെ വീണുകിടക്കുന്ന നിലയിലാണ്. ഇത് പകരമായി ഏകദേശം 75 വർഷം മുമ്പ് സ്ഥലമുടമകൾ വലിയ പാറക്കഷണം കയറ്റിവെച്ചതായി പറയുന്നു.


ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാകാലഘട്ടത്തിലെ മനുഷ്യർ ഇത്തരം ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നതെന്ന് ചരിത്രഗവേഷകരുടെ വിലയിരുത്തൽ. കാഞ്ഞങ്ങാട്ട് കണ്ടെത്തിയ ചെങ്കല്ലറയുടെ ഉൾഭാഗം മണ്ണുനിറഞ്ഞതിനാൽ മൺപാത്രങ്ങളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്തിയിട്ടില്ല.


പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, കൽപ്പത്തായം തുടങ്ങിയ പേരുകളിൽ ഇത്തരം ചെങ്കൽ അറകൾ അറിയപ്പെടുന്നു. ചെങ്കല്ലറകൾ, തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, നന്നങ്ങാടികൾ, കൽവൃത്തങ്ങൾ, ശിലാചിത്രങ്ങൾ നിലവിലുണ്ട് കാസർകോട് ജില്ലയിൽ നിന്ന് ഇതുവരെ ലഭ്യമായ പ്രധാന മഹാശിലാസ്മാരകങ്ങൾ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??