വാഹനാപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു
പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു
പത്തനംതിട്ട :പുനലൂര്‍ – മൂവാറ്റുപുഴസംസ്ഥാനപാതയിലെവകയാര്‍കൊല്ലന്‍പടിയില്‍കാറുംകെഎസ്ആര്‍ടിസിബസുംകൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുനലൂര്‍ നെടുമ്പനകിണറുവിളവീട്ടില്‍ആമിനബീവി(31)ആണ് മരിച്ചത്. ആമിന പ്രമാടം ഫാമിലിഹെല്‍ത്ത്സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്
ഇന്നലെ വൈകിട്ട്മൂന്നുമണി യോടെയാണ് അപകടം നടന്നത്.പുനലൂര്‍ഭാഗത്തുനിന്നും എരുമേലിയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആമിന ബീവി സഞ്ചരിച്ച കാറുംതമ്മില്‍കൂട്ടിയിടിക്കുകയായിരുന്നു.കൊല്ലന്‍പടിഎസ്എന്‍വിഎല്‍പി സ്‌കൂളിന് മുന്നിലായാണ് അപകടംനടന്നത്.അപകടത്തില്‍ ആമിനയുടെ കഴുത്തിന് സാരമായ രീതിയില്‍പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലുംമരണംസംഭവിച്ചിരുന്നു.ഇടിയുടെആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.കോന്നിപോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിനടപടികള്‍ സ്വീകരിച്ചു. ഏറെനേരെ സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

Comments
Post a Comment