ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 8.325 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 


          

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂർ (33) പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്. 


ട്രോളി ബാ​ഗിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്.

കണ്ണൂർ എ.സി.പി എം.പി ആസാദ്, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ.മാരായ നിജേഷ്, ജയദേവൻ, എസ്.സി.പി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??